സ്വര്ണത്തിന്റെ കുതിച്ചുയരുന്ന വില കേള്ക്കുമ്പോള് ഈ മഞ്ഞലോഹത്തോട് താല്പര്യമുള്ളവര് നെഞ്ചില് കൈവച്ചു നിന്നുപോകും. വിപണിയില് ഏറെ മൂല്യമുള്ള സ്വര്ണത്തിന് നമ്മുടെ ചര്മസംരക്ഷണത്തിലും കാര്യമായ കയ്യുണ്ട്. സ്വര്ണം ദേഹത്തണിയുമ്പോഴും ഫേഷ്യലിന് ഉപയോഗിക്കുമ്പോഴും ഗുണങ്ങളും ദോഷങ്ങളുമുണ്ട്.
ചര്മത്തിന്റെ ദൃഢത നിലനില്ത്താന് സ്വര്ണം സഹായിക്കുന്നു. ഇത് ചര്മത്തിലെ ചുളിവുകളെ അകറ്റും. ചര്മത്തിനടിയിലെ മെലാനിന് എന്ന വസ്തുവാണ് സൂര്യപ്രകാശമേല്ക്കുമ്പോള് കറുപ്പുനിറമുണ്ടാകാനും കറുത്ത കുത്തുകളുണ്ടാകാനും കാരണമാകുന്നത്. സ്വര്ണം മെലാനിന്റെ ഉല്പാദനം കുറയ്ക്കുന്നു. അങ്ങനെ കറുപ്പുനിറവും കുത്തുകളും കുറയ്ക്കുന്നു. സൂര്യാഘാതത്തിന്റെ ശക്തി കുറയ്ക്കുവാനും സ്വര്ണം നല്ലതാണ്.
കണ്ണിനടിയിലെ കറുത്ത നിറം കുറയ്ക്കാന് സ്വര്ണം നല്ലതാണ്. അന്തരീക്ഷമലിനീകരണം ചര്മത്തെ ബാധിക്കുന്നത് കുറയ്ക്കാനും നിറം നല്കാനും സ്വര്ണം സഹായിക്കുന്നു.
ശരീരത്തിലെ വിഷപദാര്ത്ഥങ്ങള് പുറന്തള്ളാന് സഹായകമായ ലോഹമാണ് സ്വര്ണം. രക്തചംക്രമണം ശരിയായ രീതിയില് നടക്കുവാനും സ്വര്ണം സഹായിക്കും.
ഗുണത്തോടൊപ്പം സ്വര്ണത്തിന് ദോഷഫലങ്ങളുമുണ്ട്. ശുദ്ധമല്ലാത്ത സ്വര്ണത്തില് ചേര്ക്കുന്ന കാഡ്മിയം ഒരു വിഷമാണ്. ഇത് ചര്മത്തിന് നല്ലതല്ല. ചിലരില് കാഡ്മിയം ചര്മത്തില് അലര്ജിയുണ്ടാക്കും.
22 കാരററ്, 916 കെഡിഎം മാററുള്ള സ്വര്ണം വാങ്ങിയാല് കാഡ്മിയത്തിന്റെ ദൂഷ്യഫലങ്ങള് ഒഴിവാക്കാം. ഇവയില് കാഡ്മിയം വിളക്കിച്ചേര്ത്തിരിക്കുന്നതു കൊണ്ട് ചര്മത്തിന് ദോഷം ചെയ്യുന്നില്ല. കാഡ്മിയം വിളക്കിച്ചേര്ത്ത സ്വര്ണം 91.6 ശതമാനം ശുദ്ധമാണ്. ഇതുകൊണ്ടാണ് ഇവയെ 916 കെഡിഎം സ്വര്ണമെന്നു പറയുന്നത്.
» മുഖക്കുരു മാറ്റാം, എളുപ്പത്തില്
» സൗന്ദര്യസംരക്ഷണത്തിന് തക്കാളി
» ലിപ്ബാം വീട്ടിലുണ്ടാക്കാം

Also read
» ഫേഷ്യല് വീട്ടില് ചെയ്യാം» മുഖക്കുരു മാറ്റാം, എളുപ്പത്തില്
» സൗന്ദര്യസംരക്ഷണത്തിന് തക്കാളി
» ലിപ്ബാം വീട്ടിലുണ്ടാക്കാം