മുടി വളരാന്‍ ഭക്ഷണം പ്രധാനം
Wednesday, February 22, 2012, 15:52 [IST]
Hair
മുടി വളരാന്‍ സംരക്ഷണം മാത്രം പോരാ, നല്ല ഭക്ഷണവും പ്രധാനമാണ്. മുടി നന്നായി വളരാന്‍ സഹായിക്കുന്ന ചില പ്രധാന ഭക്ഷണസാധനങ്ങളെക്കുറിച്ചറിയാം.

മുടിവളര്‍ച്ചക്കു സഹായിക്കുന്നത് നമ്മുടെ ശരീരത്തില്‍ തന്നെ ഉല്‍പാദിപ്പിക്കപ്പെടുന്ന സെബം എന്നൊരു കണ്ടീഷണറാണ്. വൈററമിന്‍ എ, സി തുടങ്ങിയവ സെബത്തിന്റെ ഉല്‍പാദനത്തിന് സഹായിക്കും. ബ്രൊക്കോളി, ചീര തുടങ്ങിയവ ഈ പോഷകങ്ങളാല്‍ സമൃദ്ധമാണ്.

മുടി കട്ടികുറയുന്നതും പൊഴിഞ്ഞുപോകുന്നതു തടയുന്നത് സിങ്ക്, ബയോട്ടിന്‍ തുടങ്ങിയവയാണ്. പരിപ്പുവര്‍ഗങ്ങളിലും രാജ്മ എന്നറിയപ്പെടുന്ന വന്‍പയറിലും ഇത് ധാരാളമുണ്ട്.

അയേണ്‍, സിങ്ക്, വൈറ്റമിന്‍ ബി-12 എന്നിവ ധാന്യവര്‍ഗങ്ങളിലടങ്ങിയിട്ടുണ്ട്. മുടി വളരുവാന്‍ ഇത് സഹായിക്കുന്നു.

മുടി പൊട്ടിപ്പോകുന്നതും പിളരുന്നതും പ്രോട്ടീനുകള്‍ തടയും. മുട്ട, കോഴിയിറച്ചി എന്നിവയില്‍ ഇവ ധാരാളമുണ്ട്.

വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നതു കൊണ്ട് ഓറഞ്ച്, നാരങ്ങ തുടങ്ങിയവയും മുടിവളര്‍ച്ചയെ സഹായിക്കും.

മത്സ്യത്തില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡുണ്ട്. ഇല മുടിക്ക് തിളക്കം നല്‍കുകയും മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും. കടല്‍വിഭവങ്ങളിലാകട്ടെ, ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇതും മുടിക്ക് നല്ലതാണ്.

മുടിയുടെ വരള്‍ച്ച ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുകയെന്നതും പ്രധാനമാണ്.






Also read
» മുടിയുടെ കറുപ്പുനിറം കാത്തുസൂക്ഷിക്കാം
» മുടി കഴുകുമ്പോള്‍ ശ്രദ്ധ വേണം
» വൃത്തിയുണ്ടെങ്കിലും പേന്‍ വരും
» മുടിക്ക് നല്ല മണം നല്‍കാം