പഞ്ചസാര ഒഴിവാക്കാം
Wednesday, February 22, 2012, 15:31 [IST]
Sugar
ആദ്യം മധുരിക്കും. പിന്നെ കയ്ക്കും. പഞ്ചസാര ഒരു പരിധിയില്‍ കൂടുതലായാലുള്ള അവസ്ഥയാണിത്. പ്രമേഹവും അമിതവണ്ണവുമാണ് ഉദ്ദേശിച്ചത്. ആരോഗ്യത്തിനും അസുഖമൊഴിവാക്കാനും നല്ല മാര്‍ഗം പഞ്ചസാര കുറയ്ക്കുക തന്നെയാണ്.

ഒറ്റയടിക്ക് പഞ്ചസാര മുഴുവന്‍ ഒഴിവാക്കണമെന്നല്ല, എന്നാല്‍ അളവ് കുറയ്ക്കണം. പെട്ടെന്ന് ഉപയോഗം മുഴുവനായും നിര്‍ത്തിയാലും പ്രശ്‌നമാണ്. ചായ, കാപ്പി ശീലങ്ങളുണ്ടെങ്കില്‍ ഇതില്‍ ഇടുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കുക. ഈ അളവ് തെറ്റാതെ നോക്കുകയും വേണം.

ഷുഗര്‍ ഫ്രീ ഭക്ഷണങ്ങളും സാധനങ്ങളും ലഭ്യമാണ്. മധുരം വേണമെങ്കില്‍ ഇവ വാങ്ങി ഉപയോഗിക്കാം. ചായയിലും കാപ്പിയിലും ഷുഗര്‍ഫ്രീ ഉപയോഗിക്കാം.

മധുരം കഴിയ്ക്കണമെന്നുണ്ടെങ്കില്‍ പ്രകൃതിദത്തമായവയിലേക്കു തിരിയൂ. ഊണു കഴിഞ്ഞ് മധുരം നിര്‍ബന്ധമെങ്കില്‍ ഐസ്‌ക്രീമോ ഗുലാബ് ജാമൂനോ വേണമെന്നില്ലലോ. പകരം ഒരു കഷ്ണം ആപ്പിളോ ഈന്തപ്പഴമോ കഴിയ്ക്കാം. പഞ്ചസാരയുടെ ദൂഷ്യഫലങ്ങളില്ല. ആരോഗ്യത്തിനും നല്ലതാണ്. മധുരവുമാകും.

പായ്ക്കറ്റിലെ ഭക്ഷണങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധ വേണം. പലതിലും ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയുണ്ടാകും. ഉദാഹരണമായി കോണ്‍ഫ്‌ളേക്‌സ് നല്ലൊരു ഭക്ഷണസാധനമാണ്. എന്നാല്‍ ഗ്ലൂക്കോസ് സിറപ്പ് കലര്‍ന്നതും തേന്‍ ചേര്‍ത്തതുമെന്നു പറയുന്നവയും ലഭ്യമാണ്. ഇവ പഞ്ചസാരയുടെ ദോഷഫലങ്ങള്‍ തന്നെയാണ് ഉണ്ടാക്കുന്നത്.




Also read
»  മീന്‍ കഴിച്ചാല്‍ തടി കുറയും
» ഉറക്കത്തെ ബാധിക്കുന്ന ചീത്ത ശീലങ്ങള്‍ തിരിച്ചറിയൂ
» നൂഡില്‍സ് ആരോഗ്യത്തിന് നന്നോ?
» തടി കുറയ്‌ക്കേണ്ടവരുടെ ശ്രദ്ധക്ക്