തിരക്കിട്ട് ഓഫീസിലേക്കു പോകാന് ഒരുങ്ങുമ്പോഴായിരിക്കും, ഇസ്തിരിയിട്ട വസ്ത്രമില്ലെന്നറിയുക. പിന്നീട് ഇസ്തിരിപ്പെട്ടി എടുത്ത്, പ്ലഗ് കുത്തി, തേച്ചു വരുമ്പോഴേക്കും വൈകിയിട്ടുമുണ്ടാകും. ഈ ബുദ്ധിമുട്ടൊഴിവാക്കാന് ചില തരം വസ്ത്രങ്ങളുണ്ട്. സിന്തെറ്റിക്, സാറ്റിന്, പോളി കോട്ടന് വസ്ത്രങ്ങള് ഈ ഗണത്തില് പെടും. എന്നാല് ഇവ സൂക്ഷിക്കാനും നല്ല ശ്രദ്ധ വേണം.
ഇത്തരം വസ്ത്രങ്ങള് കഴുകുമ്പോള് പ്രത്യേക ശ്രദ്ധ വേണം. വീര്യം കൂടിയ സോപ്പുപൊടി ഉപയോഗിച്ചാല് ഇവ എളുപ്പത്തില് ചീത്തയായിപ്പോകും. ഇത്തരം വസ്ത്രങ്ങള് ഇളംചൂടുവെള്ളത്തില് ഒരു സ്പൂണ് ഉപ്പിട്ട് അതില് ഇട്ടു വയ്ക്കുന്നതായിരിക്കും നല്ലത്. കഴുകുന്നതിന് മുന്പ് പായ്ക്കറ്റിലെയോ വസ്ത്രങ്ങളിലെയോ നിര്ദേശങ്ങള് വായിക്കുകയും വേണം.
ഇവ ബ്രഷു കൊണ്ട് ഉരച്ചു കഴുകരുത്. കഴുകിയ ശേഷം പിഴിയുകയുമരുത്. തുണി കേടുവരാനും ചുളുങ്ങാനും ഇത് കാരണമാകും.
നല്ലപോലെ കുടഞ്ഞ് ചുളിവുകള് കളഞ്ഞ് ഇവ ഉണക്കാനിടണം. തണലത്തിട്ട് ഉണക്കുന്നതായിരിക്കും നല്ലത്. ഉള്ഭാഗം പുറത്തേക്കാക്കിയിട്ടാല് നല്ല ഭാഗം കേടാകാതിരിക്കും.
» ഉടുപ്പിലെ വൈന്കറ കളയാം
» പഴങ്ങള് കേടുവരാതെ സൂക്ഷിക്കാം
» പാറ്റ ശല്യം എളുപ്പത്തില് ഒഴിവാക്കാം

Read: In English
ഉണങ്ങിയ തുണികള് ചുരുട്ടിക്കൂട്ടിയെടുക്കാതെ എടുത്ത് നിവര്ത്തി വച്ച് കൈകള് കൊണ്ട് നല്ലപോലെ അമര്ത്തി മടക്കി വയ്ക്കുകയോ ഹാംഗറില് തൂക്കുകയോ ആവാം.Also read
» ഫ്രിഡ്ജിന്റെ ആയുസ് നീട്ടാം» ഉടുപ്പിലെ വൈന്കറ കളയാം
» പഴങ്ങള് കേടുവരാതെ സൂക്ഷിക്കാം
» പാറ്റ ശല്യം എളുപ്പത്തില് ഒഴിവാക്കാം