പ്രസവശേഷം ശാരീരിക മാറ്റങ്ങള്‍
Tuesday, February 21, 2012, 12:50 [IST]
Couple
പ്രസവശേഷം ശരീരമാറ്റങ്ങള്‍ സാധാരണം. എന്നാല്‍ പഴയ നിലയിലേക്ക് ശരീരമെത്താന്‍ വീണ്ടും സമയം പിടിക്കും. യൂട്രസ് നാലാഴ്ചയെങ്കിലും കഴിഞ്ഞേ സാധാരണ നിലയിലെത്തുകയുള്ളൂ.

പ്രസവം കഴിഞ്ഞെങ്കിലും ശരീരഭാരവും തടിയും ഉടന്‍ കുറയണമെന്നില്ല. പ്രത്യേകിച്ചും വയര്‍. വയര്‍ കുറയ്ക്കാനുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലത്. വയറിന് ചുറ്റും ധരിക്കാവുന്ന ബെല്‍റ്റും ലഭ്യമാണ്. ഗര്‍ഭകാലത്ത് വാട്ടര്‍ വെയ്റ്റുണ്ടാകുക പതിവാണ്. ഇത് പുറത്തു കളയാന്‍ ശരീരം ശ്രമിക്കുന്നതു കാരണം പ്രസവശേഷവും മൂത്രശങ്കയുണ്ടാകുന്നത് സാധാരണം.

സാധാരണ പ്രസവത്തില്‍ യോനീഭാഗത്തെ മസിലുകള്‍ അയയുവാന്‍ സാധ്യതയുണ്ട്. ഇത് പൂര്‍വസ്ഥിതിയിലാക്കുന്നതിന് കെജെല്‍ വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലതാണ്. ചിലരില്‍ പ്രസവശേഷം യോനീഭാഗത്ത് സ്റ്റിച്ചിടേണ്ടതായും വരും. ഇത്തരം മുറിവുകള്‍ ഉണങ്ങിയ ശേഷം മാത്രം വ്യായാമം ചെയ്യുക.

പ്രസവശേഷം ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുക സ്തനങ്ങള്‍ക്കാണ്. മുലപ്പാല്‍ വരുന്നതു കാരണം സ്തനവലുപ്പം വര്‍ദ്ധിക്കും. ചിലര്‍ക്ക് സ്തനങ്ങളില്‍ മുലപ്പാല്‍ കെട്ടിക്കിടക്കുന്നത് കാരണം കല്ലിപ്പും വേദനയുമുണ്ടാകും. കുഞ്ഞ് കുടിച്ച ശേഷം അധികം വരുന്ന പാല്‍ പിഴിഞ്ഞു കളയുന്നത് ഇത്തരം പ്രശ്‌നം ഒഴിവാക്കും.
  Read:  In English 
മുടി കൊഴിയുക, ചര്‍മത്തില്‍ പാടുകളുണ്ടാകുക തുടങ്ങിയ മാറ്റങ്ങളും ചിലരിലെങ്കിലും കാണാറുണ്ട്.


Also read
»  സിസേറിയന്‍ വയര്‍ കുറയ്ക്കാം
» 30 വയസിനു ശേഷവും ഗര്‍ഭധാരണം സാധ്യം
» കുഞ്ഞിന് സാമ്പത്തിക കരുതല്‍ പ്രധാനം
» വൈദ്യശാസ്ത്രം പറയുന്നു, ആണിനും ഗര്‍ഭം ധരിക്കാം